St. John Maria Viani
₹ 23.75 ₹ 23.75 23.75 INR
ബൗദ്ധികശേഷിക്കുറവിന്റെ പേരില്‍ പലകുറി പൗരോഹിത്യ പദവിയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയും അവസാനം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം തിരുപ്പട്ടം ലഭിക്കുകയും ചെയ്ത വിനീതനായ ഫ്രഞ്ച് വൈദികനാണ് ജോണ്‍ മരിയ വിയാനി. എന്നാല്‍, ഈ വൈദികന്‍ ജീവിതകാലത്തു തന്നെ ദൈവികജ്ഞാനത്തിന്റെ നിറകുടമായി. പ്രഭുക്കന്മാരും മെത്രാന്മാരും പണ്ഡിതരുമെല്ലാം വിയാനിയച്ചന്റെ ഉപദേശം തേടിയെത്തി. തന്നെ സമീപിച്ചവര്‍ക്കെല്ലാം യേശുവിന്റെ സാന്ത്വനം പകര്‍ന്നു കൊടുത്ത അദ്ദേഹം ജീവിതകാലത്തു തന്നെ വിശുദ്ധനായി പരിഗണിക്കപ്പെട്ടിരുന്നു. സാര്‍വത്രിക സഭ വി. വിയാനിയെ ഇടവക വൈദികരുടെ മദ്ധ്യസ്ഥനായി വണങ്ങുന്നു.

John Maria Viani is a humble French priest who was repeatedly removed from the priesthood due to intellectual disabilities and was eventually crowned under the pressure of circumstances. However, during his lifetime, this priest became full of divine wisdom. The nobles, bishops, and scholars all sought Vianyachan's advice. He was considered a saint during his lifetime, pouring out Jesus' consolation to all who approached him. Universal Church v. Viani is worshiped as the mediator of the parish priests.
St. Dominic Savio
₹ 38.00 ₹ 38.00 38.0 INR
വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്, ബ്രിജിഡ്‌ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധന്റെ ജനനം. ഒരു കൊല്ലപ്പണിക്കാരനായിരുന്നു വിശുദ്ധന്റെ പിതാവായിരുന്ന ചാള്‍സ്. വിശുദ്ധ ഡോണ്‍ ബോസ്കോ രചിച്ച വിശുദ്ധന്റെ ജീവചരിത്രം വഴിയും, ഡൊമിനിക്ക് സാവിയോയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയുമാണ് വിശുദ്ധനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമായത്.

St. Dominic Savio was born on April 2, 1842, in the village of Riva, near the town of Chieri in the province of Piedmont in northern Italy. Saint was the second of 11 children born to a poor, hard-working, God-fearing couple, Charles and Brigid. Charles, the father of the saint, was a murderer. Biographies of the saint by St. Don Bosco and by family and friends of Dominic Savio.
St. Maximilian Colbe
₹ 23.75 ₹ 23.75 23.75 INR
രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു വിശുദ്ധ മാക്സിമില്യൻ കോൾബെ. 1894 ജനുവരി 8-ന് പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്‌. 1910-ല്‍, തന്നെ തന്നെ ദൈവത്തിനു അടിയറവെച്ച് കൊണ്ട്, ദൈവസേവനത്തിനായി വിശുദ്ധന്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് റോമിലേക്ക് അയക്കപ്പെട്ട വിശുദ്ധന്‍ അവിടെ വെച്ച് 1918-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1919-ല്‍ പോളണ്ടില്‍ തിരിച്ചെത്തിയ ഫാദര്‍ മാക്സിമില്യന്‍ പരിശുദ്ധ കന്യകയോടുള്ള അഗാധമായ സ്നേഹത്താല്‍, കന്യകാമാതാവിനു വേണ്ടി 1917 ഒക്ടോബര്‍ 16-ന് സ്ഥാപിതമായ “അമലോത്ഭവ സൈന്യം” എന്ന സംഘടനയുടെ പ്രചാരത്തില്‍ മുഴുകി.

St. Maximilian Kolbe was a Polish priest who was imprisoned and martyred during World War II. Raymond Kolbe Maximilian Mary Kolbe was born on January 8, 1894, in a small village in Poland. In 1910, he surrendered himself to God and joined the Franciscan Church for the service of God. He was later sent to Rome, where he was ordained a priest in 1918. Father Maximiliana returned to Poland in 1919.
St. John of God
₹ 38.00 ₹ 38.00 38.0 INR
സ്പെയിനിലെ ആരോഗ്യ പരിപാലന പ്രവർത്തകനായി മാറിയ ഒരു പോർച്ചുഗീസ് പട്ടാളക്കാരനായിരുന്നു ജോവാൻസ് ഡേ. അദ്ദേഹത്തിന്റെ അനുയായികൾ പിന്നീട് സെന്റ് ജോൺ ഓഫ് ഗോഡിന്റെ ബ്രദേഴ്സ് ഹോസ്പിറ്റലേഴ്സ് എന്ന പേരിൽ ഒരു ആഗോള കത്തോലിക്കാ മതസ്ഥാപനം രൂപീകരിച്ചു. കത്തോലിക്കാസഭ അദ്ദേഹത്തെ കാനോനൈസ് ചെയ്തു, ഐബീരിയൻ ഉപദ്വീപിലെ പ്രമുഖ മതപ്രതിഭകളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

Jovans de was a Portuguese soldier who became a health care worker in Spain. His followers later formed a global Catholic religious organization, the Brothers Hospitalizers of St. John of God. He was canonized by the Catholic Church and is considered one of the leading religious figures on the Iberian Peninsula.
St. Vincent de Paul
₹ 23.75 ₹ 23.75 23.75 INR
പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി 'കാരുണ്യത്തിന്റെ മധ്യസ്ഥന്‍' എന്നറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ്മപുതുക്കല്‍ സെപ്റ്റംബര്‍ 27-നാണ് തിരുസഭ കൊണ്ടാടുന്നത്.

The Church celebrates the Remembrance of St. Vincent de Paul, known as the 'Mediator of Mercy' through his work of mercy for the poor and marginalized in the seventeenth century in France.
St. Clara
₹ 38.00 ₹ 38.00 38.0 INR
വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സന്യസ്ഥയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്‌. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സി ക്ലാരയെ നിയമിച്ചു.

According to the teachings of St. Francis of Assisi, St. Clara was the first monk to lead a life of absolute poverty. Saint was born on July 16, 1194, in Assisi, Italy. St. Francis of Assisi appointed Clara as abbot of a nunnery community in a small convent in San Domino.
St. Anthony
₹ 23.75 ₹ 23.75 23.75 INR
പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബനില്‍ 1195-ലാണ് ആന്റണി ജനിച്ചത്. ജ്ഞാനസ്‌നാന നാമം ഫെര്‍ഡിനന്റ് എന്നായിരുന്നു. പ്രഗത്ഭരായ മാതാപിതാക്കളില്‍ നിന്ന് ജനിച്ച് പ്രശസ്ത കുടുബാംഗമായി വളര്‍ന്ന ആന്റണി, 15-ാമത്തെ വയസ്സില്‍ അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു.അന്തോണിയുടെ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും സല്‍പ്രവൃത്തികളിലും സംപ്രീതനായ ദിവ്യനാഥന്‍ ഒരു കോമളശിശുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ചുംബിക്കുകയുണ്ടായി. ദിവ്യഉണ്ണിയെ കരങ്ങളില്‍ വഹിക്കുന്ന അന്തോണിയുടെ ചിത്രം അതാണ് സൂചിപ്പിക്കുന്നത്.

Anthony was born in 1195 in Lisbon, the capital of Portugal. The name of the baptism was Ferdinand. Born into a prominent family, Antony joined the Augustinian Church at the age of 15. Anthony's Divinity, who was pleased with his prayers, meditation and good deeds, appeared in the form of a tender child and kissed him affectionately. This is indicated by the image of Anthony carrying Divya Unni in his arms.
St. Damien
₹ 23.75 ₹ 23.75 23.75 INR
മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥതയും, പരിശുദ്ധ സഭയോടുള്ള വിധേയത്വവും ആളുകള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഗ്രിഗറി ഏഴാമന്റെ ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹം.

St. Peter Damien is considered one of the greatest renaissances of the Church in the Middle Ages. When we think of his life, we can see that he was one of the most extraordinary personalities of all time. To see the wealth of knowledge and apostolic zeal in St. Damian, the severe discipline and renunciation in the saint Damian, and the devotion and unbridled zeal for the spirits in Damian the Priest. Historians also say that during Damien's time as cardinal, people could see his loyalty and devotion to the Holy Church. He was a good friend of Gregory VII.
St. Charles de Focold
₹ 23.75 ₹ 23.75 23.75 INR
അവിശ്വാസികളായിരുന്ന ആഫ്രിക്കന്‍ ജനതയിലേക്ക് ക്രിസ്തുവിനെ കൊടുത്ത ധീരാത്മാവ്. ലാളിത്യജീവിതം മൂലം, ജീവിച്ചിരുന്നപ്പോള്‍തന്നെ അദ്ദേഹത്തെ ജനങ്ങള്‍ വിശുദ്ധനാക്കി. പട്ടാളത്തില്‍നിന്നു വിരമിച്ച് ക്രിസ്തുവിനുവേണ്ടി തെരുവില്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആഫ്രിക്കയുടെ തെരുവീഥികളായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല. സഹാറാ മരുഭൂമിയില്‍ പട്ടാളക്കാരാല്‍ വിശ്വാസത്തിനുവേണ്ടി വെടിയേറ്റു മരിച്ചു.

The courageous spirit that gave Christ to the unbelieving African people. Because of his simple life, he was sanctified by the people while he was still alive. He retired from the army and worked for the poor on the streets for Christ. The main activity area was the streets of Africa. He was shot dead for his faith by soldiers in the Sahara Desert
St. Philip Neri
₹ 38.00 ₹ 38.00 38.0 INR
പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന്‍ തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ 50 വര്‍ഷകാലയളവില്‍ വിശുദ്ധന്‍ സഭാപുരോഹിതരുടെ ആദ്ധ്യാത്മികതയെ നവീകരിക്കുകയും, മുഴുവന്‍ നഗരത്തിനും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അപ്പസ്തോലിക ദൗത്യത്തിന് സന്തോഷകരമായ പരിസമാപ്തി നല്‍കുകയും ചെയ്തു.

St. Philip the Apostle of Rome in the sixteenth century was also a special person-influencer who was ignited by the love of God. The saint carried out his mission with the intensity of God's love burning for nearly 50 years. During these 50 years, the saint renewed the spirituality of the clergy and gave a whole new spirit to the whole city, bringing a happy end to his apostolic mission.
St. Francis Xavier
₹ 23.75 ₹ 23.75 23.75 INR
തിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവൃത്തകരിൽ ഒരാളാണ് വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍. സ്പെയിനിലെ ഒരു പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി.

St. Francis Xavier was one of the most evangelical evangelicals in the Church. The saint was born into the Basque family, an aristocratic family in Spain. After graduating from the University of Paris, he began teaching philosophy there.
St. Francis of Assisi
₹ 38.00 ₹ 38.00 38.0 INR
അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.

St. Francis was born in 1181, in Umbria, Assisi, the son of a wealthy merchant named Bernardon. As the son of a wealthy man, Francis was well educated and in his early days lived a very comfortable life immersed in the materialism of the world. In his 20s, he fought against the Perugians in the war between the Assyrians and the Perugians and was taken prisoner.
St. John of Arc
₹ 23.75 ₹ 23.75 23.75 INR
അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.

St. Francis was born in 1181, in Umbria, Assisi, the son of a wealthy merchant named Bernardon. As the son of a wealthy man, Francis was well educated and in his early days lived a very comfortable life immersed in the materialism of the world. In his 20s, he fought against the Perugians in the war between the Assyrians and the Perugians and was taken prisoner.
Fulton J. Sheen
₹ 23.75 ₹ 23.75 23.75 INR
1895 മെയ് 8-ന് അമേരിക്കയിലെ ഈലിനോയിലെ എല്‍ പാസ്സോയിലാണ് ജനനം. 1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1950, 60-പതുകളില്‍ ഒരു ദികനായിരുന്ന നാള്‍ മുതല്‍ ഷീന്‍ അമേരിക്കന്‍ ജനതയ്ക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ട വചനപ്രഭാഷകനും, മതബോധകനുമായിരുന്നു. “ജീവന്‍ ജീവിതയോഗ്യമാണ്,” Life is worth living എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ അദ്ദേഹം ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.

He was born on May 8, 1895, in El Paso, Illinois, USA. Ordained to the priesthood in 1919. From the day he became a deacon in the 1950s and '60s, Sheen was not only a favorite of the American people, but also a favorite preacher and preacher of Christianity around the world. He became the beloved preacher of millions of believers through the television series "Life is worth living."
St. Therese
₹ 23.75 ₹ 23.75 23.75 INR
ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ 1873 ജനുവരി രണ്ടിന് ഫ്രാൻസിലെ അലൻകോണിൽ ജനിച്ചു. തെരേസക്ക് നാല് വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിലാണ് അവൾ വളർന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസിൽ കർമലീത്ത മഠത്തിൽ ചേരുവാൻ അനുവാദം ലഭിച്ചു.

Saint Thrace of Lisieux, also known as the Little Flower, was born on January 2, 1873, in Alancon, France. Her mother died when Teresa was four years old. She grew up in a model Christian family. As a child, she was fascinated by the life of a nun. At the age of fifteen he was allowed to join the Carmelite monastery.
St. Alphonsa
₹ 23.75 ₹ 23.75 23.75 INR
ഇന്ത്യയുടെ പ്രഥമ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ ജീവിതവഴികളിലൂടെ ഒരു പ്രദക്ഷിണം. വിശുദ്ധ അല്‍ഫോന്‍സായെക്കുറിച്ചുള്ള വിശുദ്ധ വിചാരത്താല്‍ ഭാരതം ഇന്നു കൂടുതല്‍ പ്രകാശമാനമാകുന്നു. ഭാരത മാതാപിതാക്കളില്‍നിന്നു പിറന്ന ഈ ആദ്യവിശുദ്ധയെ ഓരോ വിശ്വാസിയും ചേര്‍ത്തുപിടിക്കുകയാണ്‌. അനേകായിരങ്ങളില്‍ സുവിശേഷത്തിന്‍റെ ഒരു പുത്തന്‍ ഉണര്‍വും ആവേശവും പകരാന്‍ ഈ കെടാവിളക്കിനു കഴിഞ്ഞു. വിശുദ്ധ അല്‍ഫോന്‍സ ഭാരതത്തിനു തനതായ ഒരു ആത്മീയവഴി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. വേറിട്ടുനില്‍ക്കുന്ന ആത്മീയപാരമ്പര്യങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട്‌ അവള്‍ സുവിശേഷത്തെ കൂട്ടുപിടിച്ച ഒരു ജീവിതശൈലി രൂപീകരിച്ചു. ലളിതപൂര്‍ണ്ണവും സഹനബദ്ധവുമായ ആ ജീവിതംതന്നെ സുവിശേഷത്തിന്‍റെ ഒരു അനശ്വര വ്യാഖ്യാനമാണ്‌.

A tour of the life of Alphonsus, India's first saint. India today is enlightened by the holy thought of St. Alphonsa. Every believer clings to this first saint, who was born of Indian parents. This candle was able to give a new impetus and excitement to the gospel to thousands. St. Alphonsa points out a spiritual path unique to India. Adhering to distinct spiritual traditions, she developed a lifestyle that embraced the gospel. That simple and tolerant life itself is an immortal interpretation of the gospel.
St. Mary Goretti
₹ 38.00 ₹ 38.00 38.0 INR
പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് ലോകത്തോടു മുഴുവന്‍ സ്വജീവിതം കൊണ്ടു വിളിച്ചുപറഞ്ഞ ധീരബാലികയാണ് വി. മരിയ ഗൊരേത്തി. 1890 ഒക്‌ടോബര്‍ 16-ാം തീയതി ഇറ്റലിയിലെ കൊറിനാള്‍ഡോയിലെ ഒരു ദരിദ്ര കര്‍ഷകന്റെ മകളായി മരിയ ജനിച്ചു. മരിയയ്ക്ക് രണ്ട് ഇളയ സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു. ദരിദ്രമെങ്കിലും സമാധാനസമ്പന്നമായിരുന്നു അവരുടെ കുടുംബം. ദൈവസ്‌നേഹത്തിലും പാപഭയത്തിലും വളര്‍ത്തപ്പെട്ട ആ കുഞ്ഞുങ്ങളുടെ വിജയരഹസ്യവും അതു തന്നെയായിരുന്നു.

She is a brave girl who has called out to the whole world that it is better to die than to sin. Maria Goretti. Maria was born on October 16, 1890, in Corinaldo, Italy, the daughter of a poor farmer. Maria had two younger brothers and sisters. Their family was poor but at peace. That was the secret of the success of those children who were brought up in the love of God and the fear of sin.
St. Mother Teresa
₹ 38.00 ₹ 38.00 38.0 INR
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ സന്യാസിനിയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു.

Born in Albania, she was a world-renowned nun based in India. Mother Teresa was awarded the Nobel Peace Prize in 1979 for her services to the poor, orphans and the sick in Kolkata, founded by the Catholic Missionaries of Charity.
St. Monica
₹ 23.75 ₹ 23.75 23.75 INR
ക്രൈസ്തവസഭയിലെ ഒരു വിശുദ്ധയും വിശുദ്ധ അഗസ്തീനോസിന്റെ മാതാവുമാണ് മോനിക്ക. അമ്മയായിരുന്നു മോനിക്കയുടെ മാതൃക. അമ്മയുടെ പ്രാർഥനയും സഹജീവിസ്നേഹവും മോനിക്ക വീക്ഷിച്ചിരുന്നു. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തിലെ ക്ലേശങ്ങളും നേരിട്ട പീഡകളും മോനിക്ക അമ്മയിൽ നിന്നും മനസ്സിലാക്കി. അവരുടെ ഈ അനുഭവങ്ങളെ പിന്തുടരുവാനായി അവൾ ഭക്ഷണസമയത്തല്ലാതെ വെള്ളം കുടിക്കില്ല എന്നൊരു തീരുമാനം എടുക്കുകയും, ജലപാനം നടത്തുവാൻ തോന്നലുണ്ടാക്കുന്ന സമയങ്ങളിൽ പള്ളിയിൽ ചെന്ന് പ്രാർഥിക്കുകയും ചെയ്തു..

Monica is a saint and mother of St. Augustine. Monica's mother was a role model. Monica watched her mother's prayers and love of fellowship. Monica learned from her mother the hardships and sufferings of the disciples of Jesus. In order to follow their experiences, she decided not to drink water except during meals and went to church and prayed at times when it felt like drinking water.
St. Thomas Moore
₹ 38.00 ₹ 38.00 38.0 INR
പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ തോമസ് മോർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തി. ഇതേ തുടർന്ന് 1535 ജൂലൈ ആറിന്‌ രക്തസാക്ഷിത്വം വഹിച്ചു.

Sir Thomas More (1478-1535) was a world-renowned statesman and jurist who lived in 16th century England. He also served as Lord Chancellor and is also known as the author of the book Utopia. Henry VIII, who violated the Pope and proclaimed himself head of the Church of England, spoke out. He was martyred on July 6, 1535.