Kalathinte Adayalangal
₹ 150.00 ₹ 150.00 150.0 INR
നാം അധിവസിക്കുന്ന ഭൂമിയും അതിലുള്ള സകലതും മനുഷ്യന്റെ തിന്‍മകള്‍ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥ മാറുന്നു, രോഗങ്ങള്‍ പെരുകുന്നു, പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു, ധാര്‍മികത തകരുന്നു.. ഇങ്ങനെ പോയാല്‍ നാം എവിടെ ചെന്ന് അവസാനിക്കും?മണ്ണടിഞ്ഞുപോയ ഗതകാല സംസ്‌കാരങ്ങളെപ്പോലെ ഇന്നത്തെ വികസനവും സംസ്‌കാരവും മണ്ണടിഞ്ഞു പോകുമോ? സഭയുടെയും ക്രിസ്തീയവിശ്വാസത്തിന്റെയും ഭാവി എന്താണ്? അന്തിക്രിസ്തു, ലോകാവസാനം ഇതൊക്കെ സത്യമാണോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ ഗ്രന്ഥം.

The earth we inhabit and everything in it is being destroyed by the evils of man. Climate change, disease is on the rise, problems are on the rise, and morals are collapsing. Where do we end up if this goes on? What is the future of the church and the Christian faith? Antichrist, is this the end of the world? This book is the answer to such questions.
Pralobanangale Vida
₹ 200.00 ₹ 200.00 200.0 INR
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതിയ ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ....പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ.....ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫിസ് ശുശ്രൂഷകരും . ശാലോമിനെ സഹായിക്കുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ...

An autobiographical book by Benny Punnathara based on 25 years of history during Shalom's Jubilee. Shalom's Financial Secrets .... Without Advertising Revenue, The Ways Shalom TV Has Been Working For The Last 10 Years ..... Stories of the Dedication of Ordinary Believers to Help Shalom...
Sambathika Purogathiyude Suvishesham
₹ 100.00 ₹ 100.00 100.0 INR
വലിയവീടും കാറും ഉയർന്ന ശമ്പളവും സമ്പന്നന്റെ അടയാളമാകണമെന്നില്ല. ചെറിയ വീടും കൊച്ചുവരുമാനവും ദാരിദ്ര്യത്തിന്റെ ലക്ഷണവുമല്ല. സമ്പന്നത മനസിലാണ് രൂപം കൊള്ളുന്നത്. അത് സമ്പത്തിനോടുള്ള മനോഭാവത്തിലും, സമ്പത്തിന്റെ വിനിയോഗത്തിലുമാണ് പ്രകടമാവുക. ആർക്കും ഒന്നും കൊടുക്കുവാൻ കഴിയാത്ത പിശുക്കനും, എത്രകിട്ടിയാലും തൃപ്തിവരാത്ത ധനമോഹിയും സമ്പത്തിന്റെ അടിമ മാത്രം; അവനെ ഭരിക്കുന്നത് പണമാണ്. അടിമ ഒരിക്കലും സമ്പന്നനാകില്ലല്ലോ. മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മാത്രം പണമുള്ളവനാണ് യഥാർത്ഥ സമ്പന്നൻ. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റി സന്തോഷത്തോടെ ജീവിക്കുന്ന കൂലിവേലക്കാരനാണ് നിരന്തരം വർദ്ധിക്കുന്ന ആവശ്യങ്ങളുടെ മുന്നിൽ പതറിനില്ക്കുന്ന പണക്കാരനെക്കാൾ സമ്പന്നൻ. എത്രയുണ്ടെങ്കിലും മതിവരാത്ത അവസ്ഥയാണ് ദാരിദ്ര്യം. ഉള്ളതിൽ തൃപ്തി കണ്ടെത്തുന്നവൻ എവിടെയും എപ്പോഴും സമ്പന്നനായിരിക്കും. സ്വത്ത് ഏറെ ഉണ്ടായിട്ടും അതിലേറെ കടങ്ങളും അതിന്റെ പിരിമുറുക്കവും ആയി ജീവിക്കുന്നവരെയും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ല. ഇനിയും ചിന്തിച്ചു നോക്കുക നിങ്ങൾ സമ്പന്നനോ, അതോ ദരിദ്രനോ? ദരിദ്രനാണെങ്കിൽ, ഈ സത്യം തിരിച്ചറിയണം. കുറേക്കൂടി പണം സമ്പാദിച്ചാലും നിങ്ങളുടെ ദാരിദ്ര്യം ഇല്ലാതാവുകയില്ല. പണത്തെക്കാളുപരിയായ മറ്റു ചിലതാണ് നിങ്ങൾ സമ്പാദിക്കേണ്ടത്. അവയെന്താണെന്ന് ഈ പുസ്തകം നിങ്ങൾക്കു പറഞ്ഞു തരും.

Big house, car and high salary do not have to be a sign of wealth. A small house and a small income are not a sign of poverty. Wealth is formed in the mind. It is manifested in the attitude towards wealth and the utilization of wealth. The greedy who can give nothing to anyone, and the greedy who are not satisfied with how much they get, are only slaves of wealth; He is ruled by money. The slave will never be rich. The real rich are the ones who only have money to share with others. A mercenary who meets all their legitimate needs and lives happily is richer than a rich man who struggles with ever-increasing needs. Poverty is a state of inadequacy no matter how many. He who finds contentment in what he has will be rich everywhere and always. Those who have a lot of wealth but live with more debt and stress cannot be included in the list of the rich. Still think, are you rich or poor? If you are poor, you must recognize this truth. Making more money will not end your poverty. You just have to be more discriminating with the help you render toward other people. This book will tell you what they are.